Type Here to Get Search Results !

Bottom Ad

കുട്ടികള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കിയാല്‍ ആര്‍സി ഉടമകള്‍ക്ക് 3 വര്‍ഷം വരെ തടവ് ശിക്ഷ, 25000 രൂപ പിഴ


കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു വാഹനങ്ങള്‍ ഓടിക്കാന്‍ നല്‍കിയതിനു ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ റജിസ്റ്റര്‍ ചെയ്തത് 649 കേസുകള്‍. കഴിഞ്ഞ വര്‍ഷം 394 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. 2 വര്‍ഷത്തെ കണക്ക് നോക്കിയാല്‍ ഇതുവരെ 1043 കേസുകളാണ് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്തത്. ഇതില്‍ കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടുന്നു. 

മോട്ടര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയ കേസുകളുടെ എണ്ണം ഇതിനു പുറമേയാണ്. ഈ വര്‍ഷം റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഏറെയും ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. 111 എണ്ണമാണ് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്തത്. കുമ്പളയില്‍ (86) ചന്തേരയില്‍ (72) കേസുകളാണുള്ളത്. ഈ കേസുകളുടെ വിവരങ്ങള്‍ മോട്ടര്‍ വാഹന വകുപ്പിന് കൈമാറിയിട്ടുണ്ട്. 2024ല്‍ ജില്ലയില്‍ കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് മഞ്ചേശ്വരത്താണ്.

മോട്ടര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയ കേസുകളുടെ എണ്ണം ഇതിനു പുറമേയാണ്.&ിയുെ;ഈ വര്‍ഷം റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഏറെയും ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്. 111 എണ്ണമാണ് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്തത്. കുമ്പളയില്‍ (86) ചന്തേരയില്‍ (72) കേസുകളാണുള്ളത്.&ിയുെ; ഈ കേസുകളുടെ വിവരങ്ങള്‍ മോട്ടര്‍ വാഹന വകുപ്പിന് കൈമാറിയിട്ടുണ്ട്.&ിയുെ;2024ല്‍ ജില്ലയില്‍ കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് മഞ്ചേശ്വരത്താണ്.

കുട്ടി ഡ്രൈവര്‍മാര്‍ വാഹനം ഓടിച്ചു പിടികൂടിയാല്‍ കേസുകളില്‍ പ്രതികളാകുന്നത് ആര്‍സി ഉടമകളായിരിക്കും. മോട്ടര്‍ വാഹന വകുപ്പിന്റെ നിയമം 199 എ&ിയുെ; പ്രകാരമാണ് കേസുകള്‍ എടുക്കുന്നത്. ഈ കേസുകളില്‍ വാഹന ഉടമയോ, കുട്ടിയുടെ രക്ഷിതാവിനെയോ ആണ് കുറ്റക്കാരനായി കണക്കാക്കുന്നത്. 3 വര്‍ഷം വരെ തടവ് ശിക്ഷ, 25000 രൂപ പിഴ, ഒരു വര്‍ഷത്തേക്ക് വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കുകയും വാഹനം ഓടിച്ച കുട്ടിക്ക് 25 വയസു വരെ ഡ്രൈവിങ് ലൈസന്‍സിനു അപേക്ഷിക്കാനുമാകില്ല. ഇത് കൂടാതെ വാഹനം അപകടത്തില്‍പെടുകയോ ജീവഹാനി ഉണ്ടാകുകയോ ചെയ്താല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad