ഗുരുവായൂരിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും റീൽസ് ചിത്രീകരണം നടത്തിയ ജസ്‌ന സലിം ജീവനൊടുക്കാൻ ശ്രമിച്ചു. ഇതിന്റെ വിഡിയോയും ജസ്‌ന പുറത്ത് വിട്ടിട്ടുണ്ട്. എന്തിനാണ് ആളുകൾ തന്നെ ഇങ്ങനെ വെറുക്കുന്നതെന്ന് വിഡിയോയിൽ ജസ്‌ന ചോദിക്കുന്നു. കൈ മുറിച്ചാണ് ആത്മഹത്യാ ശ്രമം. കൈയിൽ നിന്നും ചോരയൊലിക്കുന്നതും വിഡിയോ ദൃശ്യങ്ങളിൽ ഉണ്ട്.
ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരിൽ റീൽസ് ചിത്രീകരണം നടത്തിയതിന് ജസ്ന സലീമിനെതിരെ പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.ഗുരുവായൂർ പൊലീസ് ആണ് കേസെടുത്തത്. പടിഞ്ഞാറേ നടയിൽ നിന്നാണ് ജസ്ന റീൽസ് ചിത്രീകരിച്ചത്. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരിയാണ് ജസ്ന സലിം.

Post a Comment
0 Comments