കാസര്‍കോട്: ചെമ്മനാട് പരവനടുക്കത്ത് തലക്ലായി സുബ്രമണ്യക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ക്ഷേത്രത്തിന്റെ ഓഫീസ് ലോക്കറില്‍ സൂക്ഷിച്ച പണവും സ്വര്‍ണാഭരണങ്ങളും വെള്ളി പ്രതിമകളും അടക്കം ഒരു ലക്ഷം രൂപ വിലവരുന്ന സാധനങ്ങളും മോഷണം പോയി. ക്ഷേത്രഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന നിലയിലാണ്. ഞായറാഴ്ച രാവിലെ പൂജയ്ക്കായി മേല്‍ശാന്തി ക്ഷേത്രവാതില്‍ തുറന്നപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. ഉടന്‍ തന്നെ ഭാരവാഹികളെ വിളിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
ശനിയാഴ്ച രാത്രി 7.30നും ഞായറാഴ്ച രാവിലെ ആറിനും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് പ്രാഥമിക വിവരം. ക്ഷേത്രത്തിന്റെ മുന്നിലെ വാതിലിന്റെ പൂട്ട് തകര്‍ത്ത് ഓഫീസ് മുറിയില്‍ കയറിയതായി കരുതുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും മോഷ്ടിച്ചുവെന്നാണ് പൊലീസ് അനുമാനം. സംഭവത്തില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട പണികള്‍ ചെയ്തുവരുന്ന ആലാമി വൈദ്യരുടെ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment
0 Comments