Type Here to Get Search Results !

Bottom Ad

കുമ്പള ടോള്‍ പ്ലാസ കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി




കുമ്പള: ദേശീയപാത 66ല്‍ ആരിക്കാടിയില്‍ സ്ഥാപിച്ച ടോള്‍ പ്ലാസക്കെതിരെ കര്‍മസമിതി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് വീണ്ടും മാറ്റി. ഹൈക്കോടതി ജഡ്ജ് വി ജി അരുണിന്റെ ബെഞ്ചിലാണ് കേസ് പരിഗണിക്കുന്നത്. 401 നമ്പറായാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും 240 വരെയുള്ള കേസുകള്‍ മാത്രമേ വെള്ളിയാഴ്ച വിളിച്ചുള്ളൂ. വാദിഭാഗം അഭിഭാഷകന്‍ അഡ്വ. സജല്‍ വിഷയത്തിന്റെ ഗൗരവം കോടതിയെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് വാദം പൂര്‍ത്തിയായ കേസില്‍ ബുധനാഴ്ച വിധി പറയാമെന്ന് കോടതി വ്യക്തമാക്കിയത്.

വിധി പറയുന്നത് നീട്ടിയതോടെ ടോള്‍ പിരിക്കാനാണ് കമ്പനി നീക്കം. നവംബര്‍ 12ന് രാവിലെ എട്ട് മണി മുതല്‍ ടോള്‍ പിരിവ് തുടങ്ങാന്‍ കരാര്‍ കമ്പനി നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതിഷേധമറിയിച്ച് കര്‍മ സമിതി ചെയര്‍മാന്‍ എ.കെ.എം അഷ്‌റഫ് എം.എല്‍.എ ജില്ലാ കലക്ടറെയും ജില്ലാ പൊലീസ് മേധാവിയേയും ബന്ധപ്പെടുകയും ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ അന്തിമവിധി വരുന്ന വെള്ളിയാഴ്ച വരെ ടോള്‍ പിരിക്കില്ലെന്ന ഉറപ്പു വാങ്ങുകയുമായിരുന്നു. കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് 14 വരെ നിര്‍ത്തിവച്ച കരാര്‍ കമ്പനി ഉടന്‍ ടോള്‍ പിരിവ് തുടങ്ങാന്‍ നീക്കം നടത്തുന്നുണ്ട്.

ആരിക്കാടിയില്‍ നിന്ന് കേവലം 22 കിലോമീറ്റര്‍ മാത്രം അകലെ കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയില്‍ മറ്റൊരു ടോള്‍ പ്ലാസ നിലവിലിരിക്കെ ഇത്രയും ദൂരത്തിനിടയില്‍ 2 ടോള്‍ പ്ലാസകള്‍ പാടില്ലെന്ന നിയമം ലംഘിച്ചാണ് ഒന്നാംഘട്ട നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായി എന്ന് അവകാശപ്പെട്ട് ടോള്‍ പിരിക്കുന്നതെന്നാണ് കര്‍മ സമിതിയുടെ ആരോപണം. ഈ വാദമുന്നയിച്ച് കോടതിയെ സമീപിച്ച് മാസങ്ങളായി. കേസ് പരിഗണിക്കുന്നത് പല തവണ മാറ്റിവച്ചു. അതിനിടെ പൊലീസ് കാവലില്‍ ടോള്‍ ഗേറ്റ് നിര്‍മാണവും പരീക്ഷണാടിസ്ഥനത്തില്‍ വാഹനങ്ങളെ കടത്തി വിടലും പൂര്‍ത്തിയാക്കി അധികൃതര്‍ ടോള്‍പിരിവ് ആരംഭിക്കുമെന്ന അറിയിപ്പും നല്‍കുകയായിരുന്നു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad