ഉപ്പള: ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച റെസ്റ്റോറന്റിന് അനുകൂലമായി ചില ഉദ്യോഗസ്ഥര്‍ കൈക്കൂലിയും സൗജന്യ ഭക്ഷണവും സ്വീകരിച്ചു എന്നാരോപിച്ച് വിജിലന്‍സില്‍ പരാതി നല്‍കി. വിജിലന്‍സിലും ആരോഗ്യ മന്ത്രിക്കും നാട്ടുകാരും പരാതി നല്‍കിയതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി.
പരാതിയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥര്‍ അനധികൃത റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം കണ്ണടച്ച്, പരിശോധനയും ആവശ്യമായ നടപടികളും ഒഴിവാക്കിയതായി ആരോപണമുണ്ട്. മന്ത്രിയുടെ നിര്‍ദേശപ്രകാരം, സംഭവത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും പരിശോധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കും അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന റെസ്റ്റോറന്റിനെതിരെ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഫൈന്‍ ചുമത്തുന്നതിലും തുടര്‍നടപടി സ്വീകരിക്കുന്നതിലും വീഴ്ച സംഭവിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
അനധികൃത റെസ്റ്റോറന്റുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും ശിക്ഷയും ഉറപ്പാക്കണമെന്നും ആവശ്യമുയര്‍ന്നു. പരാതി സംബന്ധിച്ച് അനേഷണം ആരംഭിച്ചതായി വിജിലന്‍സ് ഡിറക്ടര്‍ അറിയിച്ചു

Post a Comment
0 Comments