കാസർകോട്: തോണിയിൽനിന്ന് ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ ആളെ കാണാതായി. അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായിട്ടില്ല. വലിയപറമ്പ് പുഴയിൽ വലിയപറമ്പ് സ്വദേശി എം.പി. തമ്പാനെയാണ് (63) കാണാതായത്.
മീൻ പിടിക്കാൻ രാവിലെ തോണിയുമായി പുഴയിലിറങ്ങിയതായിരുന്നു. തിരച്ചിലിൽ തോണി കണ്ടെത്താനായിട്ടുണ്ടെന്ന് തൃക്കരിപ്പൂർ അഗ്നിക്ഷാസേന അറിയിച്ചു. ചൂണ്ട വലിക്കുന്നതിനിടെ തമ്പാൻ തോണിയിൽനിന്ന് പുഴയിൽ വീണതാണെന്ന് കരുതുന്നു. തിരച്ചിലിനായി നേവിയുടെ സഹായം തേടിയതായി ജില്ല ഭരണകൂടം അറിയിച്ചു.

Post a Comment
0 Comments