ദുബായ്: കെഎംസിസി കാസര്‍കോട് ദുബായ് ജില്ലാ കമ്മിറ്റി 26ന് ദുബായില്‍ നടക്കുന്ന 'ഹലാ കാസര്‍കോട് ഗ്രാന്‍ഡ് ഫെസ്റ്റിന്റെ പ്രചാരണത്തിന്റെ ഭാഗമായി ദുബായ് ദേലംപാടി പഞ്ചായത്ത് കെഎംസിസി നടത്തിയ 'ഹലാ വൈബ്' ഏകദിന യാത്ര പ്രവര്‍ത്തകര്‍ക്ക് ഉണര്‍വും ആവേശവുമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കാസര്‍കോട്് ജില്ലക്കാര്‍ പങ്കെടുക്കുന്ന മഹാസംഗമത്തിന് മുന്നോടിയായാണ് ദുബായില്‍ നിന്നാരംഭിച്ച് അബുദാബിയിലെ അല്‍ഐന്‍ വരെ നീണ്ടുനിന്ന ഏകദിന യാത്ര സംഘടിപ്പിച്ചത്. ദുബായ് ഇത്തിസലാത്ത് ഗ്രൗണ്ടിലാണ് 'ഹലാ കാസര്‍കോട്് ഗ്രാന്‍ഡ് ഫെസ്റ്റ്' നടക്കുന്നത്.
ദുബായ് കാസര്‍കോട് ജില്ലാ സെക്രട്ടറി ബഷീര്‍ സി.എ യാത്രാ ക്യാപ്റ്റനായ സിദ്ധീഖ് അഡൂറിന് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു. യാത്രയില്‍ പി.കെ അഷ്‌റഫ് അബുദാബി മുഖ്യപ്രഭാഷണം നടത്തി. ശറഫ് അഡൂര്‍ കോര്‍ഡിനേറ്ററായി നേതൃത്വം നല്‍കി. ജമാല്‍ ദേലംപാടി, ഖാലിദ് കൊറ്റുമ്പ, അബ്ദുല്‍ റഹ്്മാന്‍ എ.കെ, അഷ്‌റഫ് എം.എ, അബ്ദുല്ല അഡൂര്‍, സിറാജ് പള്ളങ്കോട്, മജീദ് അസ്ഹരി, ബഷീര്‍ ഹുദവി, സിദ്ധീഖ് പള്ളങ്കോട്, അഷ്‌റഫ് സി.എ, മൊയ്തീന്‍ ദേലംപാടി, സിനാന്‍ തൈവളപ്പ് തുടങ്ങിയവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.

Post a Comment
0 Comments