Type Here to Get Search Results !

Bottom Ad

ക്ലാസ് മുറിയില്‍ പെപ്പര്‍ സ്‌പ്രേ പ്രയോഗം; വിദ്യാര്‍ഥികളും അധ്യാപികയും ആശുപത്രിയില്‍


ക്ലാസ് മുറിക്കുളളില്‍ വിദ്യാര്‍ത്ഥിയുടെ കുരുമുളക് സ്പ്രേ പ്രയോഗത്തില്‍ ശ്വാസംമുട്ടി കുട്ടികളും അധ്യാപകയും. ബാലരാമപുരം പുന്നമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. ക്ലാസിലെ ഒരു വിദ്യാര്‍ത്ഥി വഴിയിൽ കിടന്നുകിട്ടയ സ്പ്രേ കൗതുകത്തിന് പ്രയോഗിച്ചതാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ 9 വിദ്യാര്‍ഥികളും ഒരു അധ്യാപികയും ചികില്‍സയിലാണ്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികളെ ആദ്യം ജനറല്‍ ആശുപത്രിയിലേയ്ക്ക് എത്തിച്ച് പ്രഥമ ശുശ്രൂഷയും ഓക്സിജന്‍ സപ്പോര്‍ട്ടും നല്‍കി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. ചികില്‍സയിലുളള 10 പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. ആസ്ത്മയുടെ ബുദ്ധമുട്ടുളള ഒരു കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പെപ്പര്‍ സ്പ്രേ കുട്ടിക്ക് വഴിയില്‍ കിടന്ന് കിട്ടിയതെങ്ങനെയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ക്ലാസിൽ വെച്ച് സ്പ്രേ പ്രയോഗിച്ചപ്പോള്‍ ഫാന്‍ ഇട്ടിരുന്നതുകൊണ്ട് മുറിയാകെ പടര്‍ന്നെന്നാണ് നിഗമനം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad