Type Here to Get Search Results !

Bottom Ad

ഉപ്പളയിലെ അനധികൃത റെസ്റ്റോറന്റ്: അന്വഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി


കാസര്‍കോട്: ഉപ്പളയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത റെസ്റ്റോറന്റിനെ സംബന്ധിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച റെസ്റ്റോറന്റ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന്, സംഭവത്തിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. മന്ത്രിയുടെ നിര്‍ദേശപ്രകാരം ഫുഡ് സേഫ്റ്റി വിഭാഗം സ്ഥലത്ത് പരിശോധന ആരംഭിക്കുകയും ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് വിശദീകരണം തേടുകയും പിഴ ചുമത്തുകയും ചെയ്തു. അതേസമയം, നടപടി എടുക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad