Type Here to Get Search Results !

Bottom Ad

ജില്ലയിലെ നഗരസഭകളില്‍ സംവരണ വാര്‍ഡുകള്‍ നിര്‍ണയിച്ചു



കാസര്‍കോട്: പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി നഗരസഭകളുടെ സംവരണ വാര്‍ഡ് നറുക്കെടുപ്പ് പൂര്‍ത്തിയായി. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ആര്‍.ഷൈനി നറുക്കെടുപ്പിന് നേതൃത്വം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി ഹരിദാസ് നിയന്ത്രിച്ചു. നഗരസഭ സെക്രട്ടറിമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നാളെയും ജില്ലാ പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് 21നും രാവിലെ 10ന് കാസര്‍കോട് കലക്റ്ററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

കാസര്‍കോട്
നഗരസഭ

ചാലക്കുന്ന് (15) പട്ടികജാതി സംവരണ വാര്‍ഡ്. സ്ത്രീ സംവരണ വാര്‍ഡുകള്‍: ചേരങ്കൈ വെസ്റ്റ് (1), ചേരങ്കൈ ഈസ്റ്റ് (2), കൊട്ടക്കണി (7), നുള്ളിപ്പാടി നോര്‍ത്ത് (8), അണങ്കൂര്‍ (10), വിദ്യാനഗര്‍ നോര്‍ത്ത് (11), വിദ്യാനഗര്‍ സൗത്ത് (12), ചാല (14), തുരുത്തി (16), കൊല്ലമ്പാടി (17), പച്ചക്കാട് (18), ഹൊണ്ണമൂല (24), തളങ്കര ബാങ്കോട് (25), ഖാസിലേന്‍ (26), തളങ്കര കണ്ടത്തില്‍ (29), തളങ്കര ദീനാര്‍ നഗര്‍ (31), തായലങ്ങാടി (32), നെല്ലിക്കുന്ന് (35), കടപ്പുറം സൗത്ത് (37), കടപ്പുറം നോര്‍ത്ത് (38).

കാഞ്ഞങ്ങാട്

ആവിയില്‍ (41) പട്ടികജാതി സംവരണ വാര്‍ഡ്. സ്ത്രീ സംവരണ വാര്‍ഡുകള്‍: കാരാട്ട് വയല്‍ (6), നെല്ലിക്കാട്ട് (8), ബല്ല ഈസ്റ്റ് (9), എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് (13), കവ്വായി (15), നിലാങ്കര(17), മോനാച്ച (20), ചതുരക്കിണര്‍ (22), ദിവ്യംപാറ (23), വാഴുന്നോറടി (24), പുതുക്കൈ (25), ഐങ്ങോത്ത് (26), അനന്തംപള്ള(29), മരക്കാപ്പ് കടപ്പുറം (30), കരുവളം (31), കുറുന്തൂര്‍ (32), ഞാണിക്കടവ് (33), മൂവാരിക്കുണ്ട് (36), കല്ലൂരാവി (37), കാഞ്ഞങ്ങാട് സൗത്ത് (39), കല്ലന്‍ചിറ (40), കാഞ്ഞങ്ങാട് കടപ്പുറം (42), എസ്.എന്‍ പോളി (46), മീനാപ്പീസ് (47).

നീലേശ്വരം

പാലക്കാട്ട് (5) പട്ടികജാതി സംവരണ വാര്‍ഡ്. സ്ത്രീ സംവരണ വാര്‍ഡുകള്‍: നീലേശ്വരം സെന്‍ട്രല്‍ (3), ചിറപ്പുറം(6), രാങ്കണ്ടം(7), പൂവാലംകൈ (14), കാര്യങ്കോട് (16), പേരോല്‍ (17), പള്ളിക്കര -1 (19), പള്ളിക്കര-2 (20), ആനച്ചാല്‍ (23), കോട്ടപ്പുറം (24), കടിഞ്ഞിമൂല (25), പുറത്തേക്കൈ (26), തൈക്കടപ്പുറം സെന്‍ട്രല്‍ (28), തൈക്കടപ്പുറം നോര്‍ത്ത് (29), തൈക്കടപ്പുറം സീ റോഡ് (30), തൈക്കടപ്പുറം സ്റ്റോര്‍ (31), നീലേശ്വരം ടൗണ്‍ (34).
Tags

Post a Comment

0 Comments

Top Post Ad

Below Post Ad