ഉപ്പള: അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഉപ്പള സല്‍മാന്‍ സെന്ററിലെ റെസ്റ്റോറന്റില്‍ സ്റ്റാമ്പ് ഡ്യൂട്ടി തട്ടിപ്പ് നടത്തി. റെസ്റ്റോറന്റ് കെട്ടിട ഉടമയുമായി ചെയ്ത കരാറില്‍ നിയമപ്രകാരം വര്‍ഷത്തില്‍ മൊത്തം വാടകയുടെ അഞ്ചു ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി അടക്കേണ്ടതുണ്ടെങ്കിലും വെറും 200 മൂല്യമുള്ള മുദ്രപത്രത്തിലാണ് കരാര്‍ തയ്യാറാക്കിയതെന്ന് പരാതി വ്യക്തമാക്കുന്നു.
ഇതു സംബന്ധിച്ച് പിഴ ചുമത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കി. അതേസമയം, ലൈസന്‍സില്ലാതെ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന്, ആരോഗ്യ വകുപ്പ് പരിശോധന നടത്തി ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം പിഴ ഈടാക്കിയതായും വിവരം ലഭിച്ചു. റെസ്റ്റോറന്റിനെതിരെ പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കാത്തതിനെതിരെ നാട്ടുകാര്‍ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും വിജിലന്‍സ് വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്

Post a Comment
0 Comments