കുമ്പള: സീതാംഗോളി ടൗണില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവധി കേസുകളില്‍ പ്രതിയായ അക്ഷയ് (34)യെയാണ് കുമ്പള പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ ജിജീഷിന്റെയും എസ്.ഐ കെ. ശ്രീജേഷിന്റെയും നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മറ്റു 12 പ്രതികള്‍ക്കായി പൊലീസ് ശക്തമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30 മണിയോടെയാണ് സീതാംഗോളിയില്‍ സംഭവം നടന്നത്. ബദിയടുക്ക സ്വദേശിയും മത്സ്യവ്യാപാരിയുമായ അനില്‍ കുമാറിനെ (30)യാണ് സംഘം കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്.
സീതാംഗോളി ടൗണില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍
13:57:00
0
കുമ്പള: സീതാംഗോളി ടൗണില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവധി കേസുകളില്‍ പ്രതിയായ അക്ഷയ് (34)യെയാണ് കുമ്പള പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ ജിജീഷിന്റെയും എസ്.ഐ കെ. ശ്രീജേഷിന്റെയും നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മറ്റു 12 പ്രതികള്‍ക്കായി പൊലീസ് ശക്തമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30 മണിയോടെയാണ് സീതാംഗോളിയില്‍ സംഭവം നടന്നത്. ബദിയടുക്ക സ്വദേശിയും മത്സ്യവ്യാപാരിയുമായ അനില്‍ കുമാറിനെ (30)യാണ് സംഘം കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്.
Tags

Post a Comment
0 Comments