Type Here to Get Search Results !

Bottom Ad

ഉപ്പളയില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച റെസ്റ്റോറന്റ് പൂട്ടിച്ച് പഞ്ചായത്ത്; ഫുഡ് ആന്റ് സേഫ്റ്റിയും ആരോഗ്യ വകുപ്പും പിഴ ചുമത്തി


കാസര്‍കോട്: ഉപ്പളയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച അനധികൃത റെസ്റ്റോറന്റ് പൂട്ടിച്ച് പഞ്ചായത്ത് ആരോഗ്യ വകുപ്പ്. ഉപ്പള സല്‍മാന്‍ സെന്ററില്‍ 'ഷാവായി ക്ലബ്' എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. അനുമതി ലഭിക്കുന്നതുവരെ പൂട്ടാനാണ് നിര്‍ദേശം. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രജനി, താലൂക്ക് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്‍ എന്നിവര്‍ നടത്തിയ പരിശോധനയില്‍ ഫുഡ് ലൈസന്‍സും ഹൈജീന്‍ മാനദണ്ഡങ്ങളും ഇല്ലാതെയാണ് റെസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഫുഡ് ആന്റ് സേഫ്റ്റിയും ആരോഗ്യ വകുപ്പും പിഴ ചുമത്തിയതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രജനി പറഞ്ഞു. 

ഫുഡ് ലൈസന്‍സ്, ട്രേഡ് ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ്, കുടിവെള്ള പരിശോധന പത്രം, ഫയര്‍ ലൈസന്‍സ് എന്നിവ ഒന്നുമില്ലാതെ കഴിഞ്ഞ ഒരു മാസമായി വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതായാണ് നാട്ടുകാരുടെ പരാതി ഉയര്‍ന്നത്. ബന്ധപ്പെട്ട അധികാരികള്‍ ഉടന്‍ പരിശോധന നടത്തണമെന്നും ആവശ്യമായ അനുമതികളില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ സ്ഥാപനം അടച്ചുപൂട്ടി സ്ഥിരമായി നിരോധിക്കണമെന്നും നിയമലംഘനത്തിന് ഉടമയ്ക്കെതിരെ നിയമനടപടികളും പിഴയും ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് പഞ്ചായത്ത്, ആരോഗ്യവിഭാഗത്ത് നിന്നും നടപടിയുണ്ടായത്. 


Tags

Post a Comment

0 Comments

Top Post Ad

Below Post Ad