Type Here to Get Search Results !

Bottom Ad

കലൂര്‍ സ്റ്റേഡിയം നവീകരണം; 70 കോടി മുതല്‍ മുടക്കെന്നത് പബ്ലിസിറ്റി മാത്രം


കൊച്ചി: കലൂര്‍ സ്റ്റേഡിയം നവീകരണത്തില്‍ സംശയമുന്നയിച്ച് കരാറുകാര്‍. 70 കോടി മുതല്‍ മുടക്കെന്നത് പബ്ലിസിറ്റി മാത്രമാണെന്ന് ജിസിഡിഎയുടെ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തിയിരുന്നവര്‍ പറയുന്നു. എന്തൊക്കെ നടക്കുന്നുവെന്ന് ആര്‍ക്കും ബോധ്യമില്ല.ജിസിഡിഎക്ക് എഞ്ചിനീയറിംഗ്, പ്ലാനിംഗ് വിഭാഗങ്ങള്‍ ഉണ്ട്. എസ്‌കെഎഫിന് മേല്‍നോട്ട ചുമതലയും. ടെണ്ടര്‍ പോലുമില്ലാതെ മറ്റൊരു കമ്പനി അറ്റകുറ്റപ്പണികള്‍ നടത്തുന്നു. ചെലവഴിക്കുന്ന തുകയും എസ്റ്റിമേറ്റ് വിവരങ്ങളും പുറത്ത് വിടണമെന്നാണ് കരാറുകാരുടെ ആവശ്യം. അന്താരാഷ്ട്ര മത്സരം നടക്കാത്ത സാഹചര്യത്തില്‍ നിര്‍മാണ പ്രവൃത്തി നിര്‍ത്തിവെക്കണമെന്ന് എഐവൈഎഫ്.സ്വകാര്യ വ്യക്തിയുമായുളള കരാറിനെക്കുറിച്ച് ജിസിഡിഎയും സര്‍ക്കാരും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തം. സുതാര്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ഐഐവൈഎഫ് എറണാകുളം ജില്ലാ സെക്രട്ടറി കെ.ആര്‍ റെനീഷ് പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad