Type Here to Get Search Results !

Bottom Ad

35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് ആയിരം രൂപ പെൻഷൻ പ്രഖ്യാപിച്ച് സർക്കാർ

Uploading: 371712 of 757999 bytes uploaded.

തിരുവനന്തപുരം: 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് ആയിരം രൂപ പെൻഷൻ പ്രഖ്യാപിച്ച് സർക്കാർ. നിലവിൽ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത AAY/PHH വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന "സ്ത്രീ സുരക്ഷ" പെൻഷൻ പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. പ്രതിമാസം 1000 രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭ യോ​ഗത്തിലെ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾക്ക് കൂടുതൽ ക്ഷേമം ഉറപ്പാക്കുകയാണ് ലക്ഷ്യം. ക്ഷേമപെൻഷനുകളിൽ ഉൾപ്പെട്ടിട്ടില്ലാത്ത ട്രാൻസ് ജെൻഡർ ഉൾപ്പെടെയുള്ള വനിതകൾക്കും പ്രതിമാസം സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്കും പ്രതിമാസം 1000 രൂപ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

യുവതലമുറക്കായും നിരവധി പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. യുവതലമുറക്ക് കണക്ട് ടു വർക്ക് സ്കോളർഷിപ്പ്, ജോലി ലഭിക്കാൻ സ്റ്റൈപ്പൻഡ് അല്ലെങ്കിൽ സാമ്പത്തിക സഹായം എന്നിങ്ങനെയുള്ള പദ്ധതികൾക്കും തുടക്കമാകും. പ്രതിവർഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള 5 ലക്ഷം യുവതീയുവാക്കൾ ​ഗുണഭോക്താക്കളാകും എന്നാണ് സർക്കാർ പ്രതീക്ഷ. ഇതിനായി പ്രതിവർഷം സർക്കാർ 600 കോടി രൂപ ചെലവഴിക്കേണ്ടിവരും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad