ന്യൂഡൽഹി: രാജ്യ വ്യാപക എസ്‌ഐആറിന്റെ രണ്ടാംഘട്ടം ഷെഡ്യൂൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ആദ്യഘട്ടത്തിൽ ഒൻപത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്‌ഐആർ നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേരളത്തിലും ഇന്ന് അർധരാത്രി മുതൽ നടപടിക്രമങ്ങൾ ആരംഭിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ എസ്‌ഐആർ നീട്ടിവെക്കണമെന്ന എന്ന സംസ്ഥാനത്തിന്റെ ആവശ്യം കമ്മീഷൻ തള്ളി. എസ്‌ഐആർ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിലെ നിലവിലെ വോട്ടർപട്ടിക ഇന്ന് അർധരാത്രി മുതൽ മരവിപ്പിക്കും. ഡിസംബർ ഒൻപതിന് കരട് വോട്ടർപട്ടിക പ്രഖ്യാപിക്കും. ജനുവരി എട്ടുവരെ പരാതി നൽകാൻ അവസരമുണ്ടാകും. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.
കേരളത്തിലും എസ്ഐആര്‍; വോട്ടര്‍പട്ടിക അര്‍ധരാത്രിയോടെ മരവിപ്പിക്കും
17:48:00
0
ന്യൂഡൽഹി: രാജ്യ വ്യാപക എസ്‌ഐആറിന്റെ രണ്ടാംഘട്ടം ഷെഡ്യൂൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ആദ്യഘട്ടത്തിൽ ഒൻപത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്‌ഐആർ നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേരളത്തിലും ഇന്ന് അർധരാത്രി മുതൽ നടപടിക്രമങ്ങൾ ആരംഭിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ എസ്‌ഐആർ നീട്ടിവെക്കണമെന്ന എന്ന സംസ്ഥാനത്തിന്റെ ആവശ്യം കമ്മീഷൻ തള്ളി. എസ്‌ഐആർ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിലെ നിലവിലെ വോട്ടർപട്ടിക ഇന്ന് അർധരാത്രി മുതൽ മരവിപ്പിക്കും. ഡിസംബർ ഒൻപതിന് കരട് വോട്ടർപട്ടിക പ്രഖ്യാപിക്കും. ജനുവരി എട്ടുവരെ പരാതി നൽകാൻ അവസരമുണ്ടാകും. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.
Tags

Post a Comment
0 Comments