Type Here to Get Search Results !

Bottom Ad

അനന്തപുരത്ത് പ്ലൈവുഡ് ഫാക്ടറിയില്‍ സ്‌ഫോടനം; 2 മരണം, നിരവധി പേര്‍ക്ക് പരിക്ക്


കാസര്‍കോട്: കുമ്പള അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി.  രണ്ടു പേര്‍ മരിച്ചു. നിരവധി തൊഴിലാളികള്‍ക്ക് പരിക്ക്. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ ഡെക്കോര്‍ പാനല്‍ ഇന്‍ഡസ്ട്രീസിലാണ് വന്‍ പൊട്ടിത്തെറി ഉണ്ടായത്. ഉഗ്രശബ്ദം കേട്ട് പരിസരത്തെ വീടുകളിലെ ആളുകള്‍ ഇറങ്ങി ഓടി. വീടുകളിലെ ജനല്‍ ചില്ലുകളും തകര്‍ന്നു. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരത്തെത്തുടര്‍ന്ന് കുമ്പള പൊലീസും ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad