കാസര്‍കോട്: മംഗല്‍പാടി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പല റെസ്റ്റോറന്റുകളും ആവശ്യമായ ലൈസന്‍സുകള്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രജനി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടി ഉടന്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ദേശീയ പാതയോരത്ത് യാതൊരു മാനദണ്ഡവും പാലിക്കാതെ ഉപ്പള സല്‍മാന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് എച്ച്.ഐയുടെ പ്രതികരണം. അനധികൃത റെസ്റ്റോറന്റിലേക്ക് നേരത്തെ പരിശോധനക്കായി ഒരു പ്രാവശ്യം പോയിട്ടുണ്ടെന്നും ഒരു സ്ത്രീയായതിനാല്‍ ശക്തമായ നടപടി എടുക്കാന്‍ ആ സമയത്ത് സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു. പിഴ ചുമത്താന്‍ കഴിഞ്ഞില്ല, ബന്ധപ്പെട്ട സെക്രട്ടറിയുമായി വീണ്ടും പോയി തുടര്‍ നടപടി എടുക്കുമെന്നും എച്ച്.ഐ രജനി പറഞ്ഞു.
ഫുഡ് ലൈസന്‍സ്, ട്രേഡ് ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ്, കുടിവെള്ള പരിശോധന പത്രം, ഫയര്‍ ലൈസന്‍സ് എന്നിവ ഒന്നുമില്ലാതെ കഴിഞ്ഞ ഒരു മാസമായി വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതായാണ് റെസ്റ്റോറന്റിനെതിരെ നാട്ടുകാരുടെ പരാതി.

Post a Comment
0 Comments