Type Here to Get Search Results !

Bottom Ad

തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു, ഇന്ന് വടക്കൻ കേരളത്തിൽ അതിശക്ത മഴക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


കോഴിക്കോട്: ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചതോടെ വടക്കൻ കേരളത്തിൽ ഇന്ന് മഴ ഭീഷണി. ഇത് പ്രകാരം ഇന്ന് വടക്കൻ കേരളത്തിലെ 4 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ അതിശക്ത മഴ അനുഭവപ്പെട്ട തലസ്ഥാനമടക്കമുള്ള തെക്കൻ ജില്ലകൾക്ക് ഇന്ന് ആശ്വാസത്തിന് വകയുണ്ടെന്നും കാലാവസ്ഥ പ്രവചനം വ്യക്തമാക്കുന്നു.

ഓറഞ്ച് അലർട്ട്
27/09/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad