Type Here to Get Search Results !

Bottom Ad

ചൂരിമൂല കുന്നില്‍ പ്രദേശത്തെ ലഹരിവ്യാപരം: ശക്തമായ നടപടി വേണമെന്ന് മുസ്ലിം ലീഗ്


ചെര്‍ക്കള: മാസ്തിക്കുണ്ട് ചൂരിമൂല കുന്നില്‍ പ്രദേശത്ത് വര്‍ധിച്ചുവരുന്ന മദ്യ- ലഹരി വ്യാപാരവും ഉപയോഗവും തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും ലഹരിയുമായി യുവാക്കള്‍ പിടിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തി മുഴുവന്‍ പ്രതികളെയും കണ്ടെത്തണമെന്നും മുസ്്‌ലിം ലീഗ് ചൂരിമൂല ഒന്നാം വാര്‍ഡ് കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു.

സമൂഹത്തില്‍ അശാന്തിയും അസ്വസ്തതയും പടര്‍ത്തുന്ന ഇത്തരം സാമൂഹിക വിരുദ്ധരെ നാട്ടുകാര്‍ ഒറ്റപ്പെടുത്തണമെന്നും യോഗം അഭ്യര്‍ഥിച്ചു. പ്രസിഡന്റ് എംഎച്ച് അബ്ദുല്‍ റഹിമാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മനാഫ് എടനീര്‍ സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി എംകെ അബ്ദുല്‍ റഹിമാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ട്രഷറര്‍ മാര്‍ക്ക് മുഹമ്മദ്, വാര്‍ഡ് മെമ്പര്‍ അഡ്വ. പി.എസ് ജുനൈദ്, യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സമീര്‍ അല്ലാമ, വാര്‍ഡ് വൈസ് പ്രസിഡന്റ്് മാമു മാസ്തിക്കുണ്ട്, യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് ഉബി അല്ലാമ പ്രസംഗിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad