Type Here to Get Search Results !

Bottom Ad

പത്താംതരം വിദ്യാര്‍ഥിയെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി; കണ്ണിന് ഗുരുതര പരിക്ക്


കാസര്‍കോട്: പരവനടുക്കം ചെമ്മനാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ കൂട്ടം കൂടി പത്താം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതായി പരാതി. കോളിയടുക്കം സ്വദേശി അഷ്റഫിന്റെ മകന്‍ അബ്ദുല്‍ ഹാദിക്കാണ് പരിക്കേറ്റത്. കണ്ണിന് ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് സ്‌കൂളിന് പുറത്തുള്ള ബസ് സ്റ്റോപ്പില്‍ വച്ചായിരുന്നു സംഭവം. കൂട്ടമായി എത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ അബ്ദുല്‍ ഹാദിയെ മര്‍ദ്ദിക്കുകയായിരുന്നു. വിദ്യാര്‍ഥിയുടെ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണിന് തലയ്ക്കും പരിക്കേറ്റ വിദ്യാര്‍ത്ഥി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad