കാസര്‍കോട്: ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണ കണ്ടക്ടര്‍ മരിച്ചു. പാണത്തൂര്‍ ചിറംകടവ് സ്വദേശി സുനീഷ് അബ്രഹാം ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചയാണ് സംഭവം. രാവിലെ പാണത്തൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേയ്ക്ക് പോകുന്ന ബസിലെ കണ്ടക്ടറായിരുന്നു സുനീഷ്. ബസ് രാവിലെ കോളിച്ചാല്‍ എത്തിയപ്പോള്‍ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ബസില്‍ കുഴഞ്ഞുവീണ കണ്ടക്ടറെ ഡ്രൈവറും ബസില്‍ യാത്ര ചെയ്തിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ഷിബു പാണത്തൂരും ചേര്‍ന്ന് ഇദ്ദേഹത്തെ മാലക്കല്ലിലെ സ്വകാര്യ ആശുപതിയില്‍ എത്തിച്ചു. തുടര്‍ന്ന് മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചു.
ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു
11:22:00
0
കാസര്‍കോട്: ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണ കണ്ടക്ടര്‍ മരിച്ചു. പാണത്തൂര്‍ ചിറംകടവ് സ്വദേശി സുനീഷ് അബ്രഹാം ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചയാണ് സംഭവം. രാവിലെ പാണത്തൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേയ്ക്ക് പോകുന്ന ബസിലെ കണ്ടക്ടറായിരുന്നു സുനീഷ്. ബസ് രാവിലെ കോളിച്ചാല്‍ എത്തിയപ്പോള്‍ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ബസില്‍ കുഴഞ്ഞുവീണ കണ്ടക്ടറെ ഡ്രൈവറും ബസില്‍ യാത്ര ചെയ്തിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ഷിബു പാണത്തൂരും ചേര്‍ന്ന് ഇദ്ദേഹത്തെ മാലക്കല്ലിലെ സ്വകാര്യ ആശുപതിയില്‍ എത്തിച്ചു. തുടര്‍ന്ന് മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചു.
Tags

Post a Comment
0 Comments