Type Here to Get Search Results !

Bottom Ad

കര്‍ണാടകയിലെ മയക്കുമരുന്ന് കേസില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്നത് ദുഷ്ടലാക്ക്; മുസ്ലിം ലീഗ്



ദേലംപാടി: കര്‍ണാടകയില്‍ മയക്കുമരുന്നുമായി കഴിഞ്ഞ ദിവസം പിടിക്കപ്പെട്ട വ്യക്തിയെ ബന്ധപ്പെടുത്തി മുസ്ലിം ലീഗ് പാര്‍ട്ടിയെ കളങ്കപ്പെടുത്തുന്ന തരത്തില്‍ ദേശാഭിമാനി ഉള്‍പ്പെടെ ചില സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ച വാര്‍ത്തയെ ദേലംപാടി പഞ്ചായത്ത് ലീഗ് കമ്മിറ്റി നിഷേധിച്ചു. മുസ്ലിം ലീഗിലോ പോഷക സംഘടനാ ഘടകങ്ങളിലോ ഏതെങ്കിലും പദവിവഹിക്കുന്നയാളല്ല കേസില്‍ അകപ്പെട്ട വ്യക്തി.ആവിധംഉള്‍പ്പെട്ടതായി തെളിയിക്കാന്‍ ആര്‍ക്കും കഴിയില്ല.സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കു മരുന്ന് ഉപയോഗത്തെയും വ്യാപാരത്തെയും, മറ്റു സാമൂഹ്യ വിരുദ്ധ മാഫിയ പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുകയും അത്തരം ദുഷ്‌ചെയ്തികള്‍ക്കെതിരെ ക്യാമ്പയിന്‍ നടത്തുകയും ചെയ്യുന്ന പ്രസ്ഥാനമാണ് മുസ്ലിം ലീഗ്.സി.പി.എമ്മിലും,

അനുബന്ധ ഇടത് യുവജന പ്രസ്ഥാനങ്ങളിലും ഉത്തരവാദ പ്പെട്ട പദവികള്‍ വഹിക്കുന്ന നേതാക്കള്‍ ലഹരികേസില്‍ ഉള്‍പ്പെട്ട് നാണം കെട്ട് പരിഹാസ്യരായി കഴിയുമ്പോള്‍ മറ്റു പ്രസ്ഥാനങ്ങള്‍ക്ക് നേരെ സമാനകേസുകള്‍ ചാര്‍ത്തി മുഖം വെളുപ്പിക്കാനുള്ള ശ്രമത്തെ പെതു സമൂഹം തിരിച്ചറിയും. മുസ്ലിം ലീഗില്‍ പ്രാഥമിക അംഗത്വം മാത്രമുള്ള ഒരു വ്യക്തിക്കെതിരെ ചുമത്തപ്പെട്ട കേസിനെ പര്‍വ്വതീകരിച്ച് മുസ്ലിം ലീഗിനെകളങ്കപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ നടക്കുന്ന ശ്രമം കുല്‍സിതവും രാഷ്ട്രീയ ദുഷ്ടലാക്കുമാണ്. ലീഗ് വിരോധത്തില്‍ പടച്ചു വിടുന്ന അടിസ്ഥാന രഹിത വാര്‍ത്തകളെ ദേലംപാടി പഞ്ചായത്തിലെ ജനങ്ങള്‍ അവജ്ഞയോടെ തള്ളി ക്കളയണമെന്നും പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു .

Tags

Post a Comment

0 Comments

Top Post Ad

Below Post Ad