കാസര്‍കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം. അശോകനെ സ്ഥലംമാറ്റി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. 2025 ഓഗസ്റ്റ് 11ന് സ്‌കൂള്‍ അസംബ്ലിക്കിടെയാണ് വിദ്യാര്‍ത്ഥിയായ അഭിനവ് കൃഷ്ണയ്ക്ക് മര്‍ദ്ദനമേറ്റത്. ഹെഡ്മാസ്റ്റര്‍ മര്‍ദ്ദിച്ചതായി കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഭരണപരമായ സൗകര്യാര്‍ത്ഥം എം. അശോകനെ കാസര്‍കോട് ജില്ലയിലെ ഗവ. എച്ച്.എസ്.എസ്. കടമ്പാര്‍ സ്‌കൂളിലേക്ക് മാറ്റുകയായിരുന്നു.
വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടം അടിച്ചു തകര്‍ത്ത സംഭവം: കണ്ടംകുഴി സ്‌കൂള്‍ ഹെഡ്മാസ്റ്ററെ സ്ഥലംമാറ്റി
17:01:00
0
കാസര്‍കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം. അശോകനെ സ്ഥലംമാറ്റി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. 2025 ഓഗസ്റ്റ് 11ന് സ്‌കൂള്‍ അസംബ്ലിക്കിടെയാണ് വിദ്യാര്‍ത്ഥിയായ അഭിനവ് കൃഷ്ണയ്ക്ക് മര്‍ദ്ദനമേറ്റത്. ഹെഡ്മാസ്റ്റര്‍ മര്‍ദ്ദിച്ചതായി കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഭരണപരമായ സൗകര്യാര്‍ത്ഥം എം. അശോകനെ കാസര്‍കോട് ജില്ലയിലെ ഗവ. എച്ച്.എസ്.എസ്. കടമ്പാര്‍ സ്‌കൂളിലേക്ക് മാറ്റുകയായിരുന്നു.
Tags

Post a Comment
0 Comments