Type Here to Get Search Results !

Bottom Ad

പിതാവ് പീഡിപ്പിച്ച 15കാരി പ്രസവിച്ചതിന് പിന്നാലെ 17കാരി പ്രസവിച്ച സംഭവത്തില്‍ മാതാവിന്റെ ബന്ധു അറസ്റ്റില്‍


ബദിയടുക്ക: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പിതാവ് പീഡിപ്പിച്ച 15കാരി പ്രസവിച്ചതിന് പിന്നാലെ ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 17കാരി പ്രസവിച്ച സംഭവത്തില്‍ മാതാവിന്റെ ബന്ധുവായ യുവാവ് അറസ്റ്റില്‍. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 33കാരനെയാണ് അറസ്റ്റ് ചെയ്തത്. പ്ലസ്ടു പഠനത്തിന് ശേഷം വീട്ടില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ യുവാവ് വീട്ടിലെത്തി സ്ഥിരമായി പീഡിപ്പിക്കുകയായിരുന്നു.

അസ്വസ്ഥതകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാര്‍ട്ടേസില്‍ താമസം മാറി. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. 19 വയസുണ്ടെന്നും വിവാഹിതയാണെന്നുമാണ് ആശുപത്രി അധികൃതരോട് ഇവര്‍ പറഞ്ഞത്. എന്നാല്‍, പെണ്‍കുട്ടി പ്രസവിച്ച ആണ്‍കുഞ്ഞിനെ തലശ്ശേരിയിലെ ഓര്‍ഫനേജിലേക്ക് കൈമാറാന്‍ കൊണ്ടുപോയപ്പോള്‍ സംശയം തോന്നിയ അധികൃതര്‍ ചൈല്‍ഡ് ലൈനിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. പിടിയിലായ യുവാവിന് ഭാര്യയും മൂന്നു കുട്ടികളുമുണ്ട്.










Tags

Post a Comment

0 Comments

Top Post Ad

Below Post Ad