തിരുവനന്തപുരം: തൃശൂരില്‍ ബിജെപി നേതാവിന്റെ മേല്‍വിലാസത്തില്‍ മറ്റു ജില്ലക്കാരായ 5 പേര്‍ക്ക് വോട്ട്. ബിജെപി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റും പൂങ്കുന്നം കൗണ്‍സിലറുമായ ഡോ. വി ആതിരയുടെ മേല്‍വിലാസത്തിലാണ് വോട്ടുകള്‍ ചേര്‍ത്തിരിക്കുന്നത്. മലപ്പുറം സ്വദേശിയായ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ ഉള്ളവരുടെ ഐഡി കാര്‍ഡില്‍ ആതിരയുടെ മേല്‍വിലാസമായ പള്ളിപറ്റ ഹൗസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആതിരയാണ് വീട് തരപ്പെടുത്തി തന്നതെന്നും അവരുടെ ബന്ധുക്കളുടെ വീട്ടില്‍ താമസിച്ചതിനാലാണ് ആ വിലാസം വന്നതെന്നുമാണ് ഉണ്ണികൃഷ്ണന്റെ വിശദീകരണം. തൃശൂര്‍ ലോകസഭാ മണ്ഡലത്തിന്റെ ചുമതലയുള്ളതിനാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി താന്‍ ഇവിടെയാണ് താമസിക്കുന്നതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ആതിരയുടെ ഭര്‍ത്താവിന്റെ സഹോദരനും കാസര്‍കോട് സ്വദേശിയുമായ ആഷിഷിനും തൃശൂരില്‍ മറ്റൊരു വിലാസത്തില്‍ വോട്ട് ചേര്‍ത്തു.
തൃശൂര്‍ ജില്ലാ നേതാവിന്റെ അഡ്രസില്‍ ബിജെപി സംസ്ഥാന നേതാവിന് ഉള്‍പ്പടെ വോട്ട്; കാസര്‍കോട് സ്വദേശിക്ക് മറ്റൊരു അഡ്രസില്‍ തൃശൂരില്‍ വോട്ട്
11:42:00
0
തിരുവനന്തപുരം: തൃശൂരില്‍ ബിജെപി നേതാവിന്റെ മേല്‍വിലാസത്തില്‍ മറ്റു ജില്ലക്കാരായ 5 പേര്‍ക്ക് വോട്ട്. ബിജെപി തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റും പൂങ്കുന്നം കൗണ്‍സിലറുമായ ഡോ. വി ആതിരയുടെ മേല്‍വിലാസത്തിലാണ് വോട്ടുകള്‍ ചേര്‍ത്തിരിക്കുന്നത്. മലപ്പുറം സ്വദേശിയായ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ ഉള്ളവരുടെ ഐഡി കാര്‍ഡില്‍ ആതിരയുടെ മേല്‍വിലാസമായ പള്ളിപറ്റ ഹൗസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആതിരയാണ് വീട് തരപ്പെടുത്തി തന്നതെന്നും അവരുടെ ബന്ധുക്കളുടെ വീട്ടില്‍ താമസിച്ചതിനാലാണ് ആ വിലാസം വന്നതെന്നുമാണ് ഉണ്ണികൃഷ്ണന്റെ വിശദീകരണം. തൃശൂര്‍ ലോകസഭാ മണ്ഡലത്തിന്റെ ചുമതലയുള്ളതിനാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി താന്‍ ഇവിടെയാണ് താമസിക്കുന്നതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ആതിരയുടെ ഭര്‍ത്താവിന്റെ സഹോദരനും കാസര്‍കോട് സ്വദേശിയുമായ ആഷിഷിനും തൃശൂരില്‍ മറ്റൊരു വിലാസത്തില്‍ വോട്ട് ചേര്‍ത്തു.
Tags

Post a Comment
0 Comments