കാഞ്ഞങ്ങാട്: പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്നു പത്താം ക്ലാസുകാരന് ക്രൂരമായി മര്‍ദ്ദിച്ച് വഴിയില്‍ തള്ളി. കാഞ്ഞങ്ങാട് ബല്ല ഈസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ 15ന് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചതിന് പേരില്‍ പൊലീസ് കൈകാണിച്ചു നിര്‍ത്തതിനെ തുടര്‍ന്ന് കൊവ്വപ്പള്ളിയിലെ ടര്‍ഫില്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയിരുന്നു. ഇതു പത്താം ക്ലാസുകാരനായ വിദ്യാര്‍ഥിയാണ് കാണിച്ചു കൊടുത്തതെന്നാരോപിച്ച് ദിവസങ്ങമായി ഇന്‍സ്റ്റാഗ്രാം വഴിയും നേരിട്ടും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് വ്യാഴാഴ്ച പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്ന് പറഞ്ഞ് സ്‌കൂളില്‍ നിന്നും കെഎസ്ആര്‍ടിസി ഡിപ്പോയിലേക്കുള്ള ഇടവഴിലേക്ക് കൂട്ടിക്കൊണ്ടുപോയി ഏഴംഗസംഘം ക്രൂരമായി മര്‍ദ്ദിച്ചത്.
മര്‍ദ്ദനമേറ്റ് ബോധം നശിക്കുകയും തലയ്ക്കും കൈക്കും താടിയെല്ലിന് നാവിനും പരിക്കേല്‍ക്കുകയും ചെയ്തു. ഇടവഴിയിലൂടെ വഴിയാത്രക്കാര്‍ വരുന്നത് കണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ പത്താം ക്ലാസുകാരനെ വഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പത്താം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ നിയമനടപടി ആവശ്യപ്പെട്ട് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കുമെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു.

Post a Comment
0 Comments