കൊച്ചി: നടിയും മോഡലുമായ റിനി ജോര്‍ജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട് ഹൈക്കമാന്‍ഡ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കും. വിഷയത്തില്‍ എഐസിസി അന്വേഷണം നടത്തും. എന്നാല്‍ എംഎല്‍എ സ്ഥാനത്തില്‍ മാറ്റമില്ലാതെ തുടരും. ആരോപണത്തെ പറ്റി പല നേതാക്കള്‍ക്കും അറിവുണ്ടായിരുന്നെന്നും വിവരങ്ങള്‍ പുറത്തുവരുന്നു. വിഷയത്തില്‍ ഇതുവരെ കോണ്‍ഗ്രസ് എംഎല്‍എമാരുടെയോ എംപിമാരുടെയോ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രതികരണവും ഉണ്ടായിരുന്നില്ല. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നീക്കണമെന്ന നിലപാടില്‍ വി.ഡി സതീശനും.
തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനായതിനാല്‍ രാഹുല്‍മാങ്കൂട്ടത്തിലിനെ നീക്കം ചെയ്യില്ല. രാജിവച്ച് ഒഴിയാനാണ് നിര്‍ദേശം. രാജിവെച്ചില്ലെങ്കില്‍ പിസിസി നേതൃത്വത്തില്‍ നിന്നും റിപ്പോര്‍ട്ട് തേടിയശേഷം പുറത്താക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചാല്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം.

Post a Comment
0 Comments