Type Here to Get Search Results !

Bottom Ad

ജനവാസ കേന്ദ്രത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മാര്‍ജന കേന്ദ്രം; യു.ഡി.എഫ് പ്രതിഷേധ മാര്‍ച്ച് നടത്തി


കാസര്‍കോട്: മധൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി പഞ്ചായത്ത് സ്റ്റേഡിയത്തിന് പിന്‍വശത്തുള്ള ബഡ്‌സ് സ്‌കൂളിനടുത്തുള്ള ജനവാസ പ്രദേശത്ത് സ്ഥാപിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മാര്‍ജന കേന്ദ്രം (എം.സി.എഫ്) പദ്ധതിക്കെതിരെ യു.ഡി.എഫ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മാലിന്യ നിര്‍മാര്‍ജനത്തിന് എം.സി.എഫ് പദ്ധതി ആവശ്യമെങ്കിലും ജനവാസ പ്രദേശങ്ങളെ ഒഴിവാക്കി മറ്റു സ്ഥലങ്ങളില്‍ സ്ഥാപിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. ഉളിയത്തടുക്ക ടൗണും സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലത്ത് തന്നെ പ്ലാസ്റ്റിക്ക് മാലിന്യനിര്‍മ്മാര്‍ജന കേന്ദ്രം (എം.സി.എഫ്) സ്ഥാപിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പഞ്ചായത്ത് ഭരണ സമിതിയില്‍ 20 അംഗങ്ങളില്‍ പ്രതിപക്ഷത്തുള്ളവരും ഭരണപക്ഷത്തുള്ളവരും വിയോജിപ്പ് അറിയിച്ചിട്ടും പ്രവൃത്തി തുടങ്ങിയ എം.സി.എഫിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷേഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി.

യു.ഡി.എഫ് കാസര്‍കോട് മണ്ഡലം ജനറല്‍ കണ്‍വീനര്‍ കെ. ഖാലിദ് ഉദ്ഘാടനം ചെയ്തു. മധൂര്‍ പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. മഹ്മൂദ് വട്ടയക്കാട് സ്വാഗതം പറഞ്ഞു. അഡ്വ. ശസുദ്ദീന്‍, മജീദ് പട്‌ള, ഹബീബ് ചെട്ടുംകുഴി, യു. സഹദ് ഹാജി, മജീദ് പടിഞ്ഞാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹനീഫ അറന്തോട്, അമ്പിളി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, യു.എ അലി, കരീം പട്‌ള, റസാഖ്, പി.എ.ഐ നാസര്‍ മീപ്പുഗിരി, കുസുമം ചേനക്കോട്, സുജാത, ദേവദാസ്, സന്തോഷ് ക്രാസ്റ്റ, സാദിക്ക് കൊല്ലങ്കാനം, മൊഹമ്മദ് നിര്‍ച്ചല്‍, അബൂബക്കര്‍ പട്‌ള, ബഷീര്‍ മീപ്പുഗിരി, യു.എ അലി മിന്നല്‍ മൊയ്ദു, അബ്ദുള്ള ഉര്‍മ്മി, സുബൈര്‍ ചൂരി സംബന്ധിച്ചു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad