ബംഗളൂരു: ബംഗളൂരുവിൽ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. കർണാടകയിലെ ഹാസൻ ജില്ലയിലെ ചന്ദനഹള്ളിയിലാണ് സംഭവം. ബുധനാഴ്ചയാണ് 32കാരിയായ ശ്വേതയെ കൊല്ലപ്പെടുന്നത്. ശ്വേത സഞ്ചരിച്ചിരുന്ന കാർ തടാകത്തിലേക്ക് ഓടിച്ചിറക്കിയാണ് കൊലപാതകം നടത്തിയത്. സംഭവത്തിൽ യുവതിയുടെ മുൻ സഹപ്രവർത്തകനായ രവിയെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടുപേരും കാറിൽ സഞ്ചരിക്കവേയാണ് ഇയാൾ മനഃപൂർവം കാർ തടാകത്തിലേക്ക് ഓടിച്ചിറക്കുന്നത്. സംഭവത്തിനുശേഷം ഇയാൾ രക്ഷപ്പെടുകയും ചെയ്തു. എന്നാൽ ശ്വേത മുങ്ങി മരിച്ചു. ശ്വേതയോടൊപ്പം മുൻപ് ജോലി ചെയ്തിരുന്ന ആളാണ് രവി. ഇയാൾ വിവാഹിതനായിട്ടും സീതയോട് താല്പര്യം പ്രകടിപ്പിച്ചിരുന്നു. വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. ശ്വേതയ്ക്ക് വേണ്ടി സ്വന്തം ഭാര്യയെ ഉപേക്ഷിക്കാൻ പോലും രവി തയ്യാറായിരുന്നു.

Post a Comment
0 Comments