ഹല കാസ്രോഡ് ഗ്രാന്‍ഡ് ഫെസ്റ്റ് തീം സോങ് ലോഞ്ച് ചെയ്തു
17:27:00
0
കാസര്‍കോട്: സപ്തഭാഷാ സംഗമഭൂമിയായ ജില്ലയിലെ തനതായ വൈവിധ്യങ്ങളെ ആധാരമാക്കി കലാ- കായിക-സാംസ്‌കാരിക- വിനോദ പരിപാടികളുടെ വൈഭവത്തോടെ ദുബായ് കെ.എം.സി.സി ജില്ല കമ്മിറ്റി ഒക്ടോബര്‍ 26ന് സംഘടിപ്പിക്കുന്ന ഹല കാസ്രോഡ് ഗ്രാന്‍ഡ് ഫെസ്റ്റിന്റെ തീം സോങ് സി.എച്ച് സെന്റര്‍ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ കരീം സിറ്റി ഗോള്‍ഡ് ലോഞ്ച് ചെയ്തു.
കാസര്‍കോട് ആര്‍.കെ മാളിലെ ഗ്രാന്‍ഡിയര്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് മാഹിന്‍ ഹാജി കല്ലട്ര ഉദ്ഘാടനം ചെയ്തു. ദുബായ് കെ.എം.സി.സി ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ആര്‍ ഹനീഫ് സ്വാഗതം പറഞ്ഞു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ ലീഗ് ട്രഷറര്‍ പി.എം മുനീര്‍ ഹാജി, എ.കെ.എം അഷ്്‌റഫ് എം.എല്‍.എ, സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ ലത്തീഫ് ഉപ്പളഗേറ്റ് പ്രസംഗിച്ചു..
മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, എ.ബി ഷാഫി, ടി.സി.എ റഹ്മാന്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, സംസ്ഥാന കെ.എം.സി.സി ഭാരവാഹികളായ ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, അഡ്വ. ഇബ്രാഹിം ഖലീല്‍, ജില്ലാ ഭാരവാഹികളായ കെ.പി അബ്ബാസ്, മൊയ്തീന്‍ അബ്ബ, പി.ഡി നുറുദ്ദീന്‍, ബഷീര്‍ പാറപ്പള്ളി, പി.ഡി നൂറുദ്ദീന്‍, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷറഫ് എടനീര്‍ പങ്കെടുത്തു.
Tags

Post a Comment
0 Comments