കാസര്‍കോട്: ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി കാസര്‍കോട് സി.എച്ച് സെന്ററുമായി ചേര്‍ന്ന് നിര്‍ധനരായ വൃക്കരോഗികള്‍ക്കായി 10 ലക്ഷം രൂപയുടെ ഡയാലിസിസ് സൗകര്യമൊരുക്കുന്ന പദ്ധതിയുടെ ലോഞ്ചിങ് 27ന് നാലു മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിനടുത്ത ആര്‍.കെ മാളില്‍ നടക്കും. ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് കെയറിന്റെ കീഴില്‍ ആയിരം യൂണിറ്റ് ഡയാലിസിസ് സൗജന്യമായി നല്‍കുന്ന പദ്ധതിയാണിത്.
കാസര്‍കോട് വിന്‍ടച്ച് ഹോസ്പിറ്റലില്‍ അത്യാധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സി.എച്ച് സെന്റര്‍ ഡയാലിസിസ് സെന്ററിലാണ് സേവനം ലഭ്യമാവുക. ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി ആരോഗ്യ രംഗത്ത് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പില്‍ വെരുത്തുന്നതെന്ന് ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ടി.ആര്‍ ഹനീഫ്, ട്രഷറര്‍ ഡോ. ഇസ്മായില്‍ അറിയിച്ചു
പരിപാടിയില്‍ ദുബായ് കെഎംസിസി ജില്ലാ കമ്മറ്റി ഒക്ടൊബറില്‍ സംഘടിപ്പിക്കുന്ന ഹല കാസ്രോട് ഫെസ്റ്റിന്റെ പ്രചാരണാര്‍ഥം ഹല സെനാരിയോ എന്ന പേരില്‍ മോട്ടിവേഷണല്‍ ക്ലാസും ഗസല്‍ നൈറ്റും അരങ്ങേറും. പ്രശസ്ത ലൈഫ് സ്‌കില്‍ ട്രെയിനര്‍ സുലൈമാന്‍ മേല്‍പത്തൂര്‍ ക്ലാസിന് നേതൃത്വം നല്‍കും. തുടര്‍ന്ന് പ്രശസ്ത സൂഫി ഗായകരായ സമീര്‍ ബിന്‍സിയുടെയും ഇമാം മജ്ബൂറിന്റെയും നേതൃത്വത്തില്‍ ഗസല്‍ നൈറ്റും അരങ്ങേറും. ഒക്ടോബര്‍ 26ന് ഇത്തിസലാത് അക്കാദമിയില്‍ ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കാസര്‍കോടിനു പുറത്ത് ജില്ലക്കാരുടെ ഏറ്റവും വലിയ സംഗമമായ ഹല കാസ്രോഡ് ഗ്രാന്റ് ഫെസ്റ്റ് 2025ന്റെ പ്രചാരണാര്‍ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Post a Comment
0 Comments