കാസര്‍കോട്: റീല്‍സ് ഉണ്ടാക്കി നടക്കുന്ന പൊതുമരാമത്ത് മന്ത്രി റോഡുകള്‍ കൂടി ഉണ്ടാക്കി ജനങ്ങളോട് അല്‍പ്പമെങ്കിലും നീതി പുലര്‍ത്തണമെന്ന് മുന്‍ ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍. യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ കാസര്‍കോട്- കാഞ്ഞങ്ങാട് കെ.എസ്.ടി.പി.എ റോഡ് യാത്ര യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ റോഡ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ഐ.എസ് വസന്തന്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആര്‍ കാര്‍ത്തികേയന്‍, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍, ബാല്‍മഞ്ച് ജില്ലാ ചെയര്‍മാന്‍ അഭിലാഷ് കാമലം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഗിരികൃഷ്ണന്‍ കൂടാല, സുജിത്ത് തച്ചങ്ങാട്, അനൂപ് കല്ല്യോട്ട്, രതീഷ് കാട്ടുമാടം, കൃഷ്ണന്‍ ചട്ടഞ്ചാല്‍, ബാലചന്ദ്രന്‍, ശ്രീധരന്‍ വയലില്‍, ഹാരിസ് ബെണ്ടിച്ചാല്‍, അന്‍വര്‍ മാങ്ങാട്, ഉണ്ണികൃഷ്ണന്‍ പൊയ്നാച്ചി,
തിലകരാജന്‍ മാങ്ങാട്, ഷിബു കടവങ്ങാനം, രാജു കുറിച്ചിക്കുന്ന്, ശ്രീജിത്ത് കോടോത്ത്, സുധീഷ് പാന്നൂര്‍, അനില്‍ കയക്കുളം, പദ്മകുമാര്‍ കോടവലം, റാഷിദ് പള്ളിമാന്‍, ശ്രീജിത്ത് പെരിയ, രാകേഷ് പാണ്ടി, കൃഷ്ണപ്രസാദ് കരിച്ചേരി, മണികണ്ഠന്‍ ചെറുവത്തൂര്‍, ശ്രീജേഷ് പൊയിനാച്ചി, ജധീഷ് കയക്കുളം, അഖിലേഷ് തച്ചങ്ങാട്, നിതിന്‍രാജ് മാങ്ങാട് സംബന്ധിച്ചു.

Post a Comment
0 Comments