ചട്ടഞ്ചാല്‍; അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് ചട്ടഞ്ചാല്‍ ശാഖാ സമ്മേളനവും മുസ്ലിം ലീഗ് പുത്തരിയടുക്കം എട്ടാം വാര്‍ഡ് ലീഗ് സഭയും സംഘടിപ്പിച്ചു. വാര്‍ഡ് പ്രസിഡന്റ് അബു മാഹിനബാദ് അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്് ഹാരിസ് തായല്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ്് റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.
മുസ്്‌ലിം ലീഗ് ചെമനാട് പഞ്ചായത്ത് പ്രസിഡന്റ്് കെ.എം അബ്ദുല്‍ ഖാദര്‍ കളനാട്, ഭാരവാഹികളായ ബി.യു അബ്ദുല്‍ റഹിമാന്‍ ഹാജി, സി.എം മുസ്തഫ, മുഹമ്മദ് കോളിയടുക്കം, അഫ്‌സല്‍ സിസ്‌ളു, യൂത്ത് ലീഗ് പഞ്ചായത് സെക്രട്ടറി സാദിഖ് ആലംപാടി, അബ്ദുല്ല കുഞ്ഞി, ലത്തീഫ് സിഎം, മാഹിന്‍ ഉഗ്രാണി, പ്രസംഗിച്ചു. മുസ്ലിം യൂത്ത് ഉദുമ മണ്ഡലം ട്രഷറര്‍ മൊയ്തു തൈര റിട്ടേണിംഗ് ഓഫീസറായി. യൂത്ത് ലീഗ് ഭാരവാഹികള്‍: ഹൈദര്‍ കുന്നാറ (പ്രസി), ശഫീഖ് ആച്ചിറവളപ്പ്, നിയാസ് ഒപി, അലി പിഎസ്പി (വൈസ് പ്രസി), ഗഫൂര്‍ ടിഡി (ജന. സെക്ര) ബഷീര്‍ ടികെ, അബ്ദുല്‍ റഹിമാന്‍ ബാസ്ത, ഹസൈനാര്‍ പള്ളത്തുങ്കാല്‍ (ജോ. സെക്ര), സകീര്‍ ബാലനടുക്കം (ട്രഷ).

Post a Comment
0 Comments