ചൗക്കി: ദിഗാർഡൻ അൽ ബിറ് സ്കൂളിൽ ഫാമിലി മീറ്റിൻ്റെ ഭാഗമായി പാരൻ്റിംഗ് ക്ലാസും മതർ പിടിഎ സംഗമവും നടത്തി.പ്രമുഖ പാരൻ്റിംഗ് ട്രൈനറും അധ്യാപകനുമായ ഇബ്രാഹിം ഖലീൽ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. ന്യൂജനറേഷൻ കാലഘട്ടത്തിലെ വിദ്യാർത്ഥികളെ ധാർമ്മിക അന്തരീക്ഷത്തിൽ വളർത്തിവലുതാക്കേണ്ട സാഹചര്യങ്ങളെ പുതിയകാലത്തെ രക്ഷിതാക്കൾ ബോധവാൻമാരായിരിക്കണമെന്ന് അദ്ധേഹം ഓർമ്മിപിച്ചു. പ്രിൻസിപ്പൾ നിസാം ഹുദവി അൽമാലികി അധ്യക്ഷത വഹിച്ചു.
മാനേജിംഗ് ഡയറക്ടർ ജാവിദ് ആസാദ് ഹുദവി ഉൽഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ റഊഫ് ബാവിക്കര സ്വാഗതം പറഞ്ഞു.ടീച്ചേർസ് ഹെഡ് ഫാത്തിമ,അധ്യാപികമാരായ അംറത്ത് ബീവി, ആലിയ മൊയ്തീൻ, നജ്മുന്നിസ, ഫസീല, ആഷിഫ ബാനു പ്രസംഗിച്ചു. മതർ പിടിഎ കമ്മിറ്റി:റംസീന (പ്രസിഡണ്ട്)റുബീന (വൈസ് പ്രസിഡണ്ട്) ഫാത്തിമ ടീച്ചർ(സെക്രട്ടറി), ആഷിഫ ടീച്ചർ(ജോ സെക്രട്ടറി) ദിൽഷാദ്,സലാമ, നൗഷീന, സഫ്നാസ്,സാജി,സീനത്ത്, സർഫീന, ആയിഷ, സമീറ,ഫർസാന,സഫ്വാന(എക്സ്കുട്ടീവ് അംഗങ്ങൾ)

Post a Comment
0 Comments