Type Here to Get Search Results !

Bottom Ad

ബസ് സ്റ്റാന്റില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു; അന്വേഷണം ആരംഭിച്ച് ബംഗളൂരു പൊലീസ്


കര്‍ണാടകയില്‍ ഗവണ്‍മെന്റ് ബസ് സ്റ്റാന്റില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. ബംഗളൂരുവിലെ ഗവണ്‍മെന്റ് ബസ് സ്റ്റാന്റിനുള്ളിലെ ശൗചാലയത്തിന് സമീപം നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് ബംഗളൂരുവിലെ ബസ് സ്റ്റാന്റിനുള്ളില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

കലസിപാല്യ ബിഎംടിസി ബസ് സ്റ്റാന്റിലെ ശൗചാലയത്തിന് സമീപം ആറ് ജെലാറ്റിന്‍ സ്റ്റിക്കുകളും ഏതാനും ഡിറ്റണേറ്ററുകളുമാണ് കണ്ടെത്തിയത്. വ്യത്യസ്ത ക്യാരി ബാഗുകള്‍ക്കുള്ളിലായിരുന്നു ജെലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും. ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അറിയിച്ചതനുസരിച്ച് പൊലീസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

കെട്ടിടനിര്‍മാണ ആവശ്യങ്ങള്‍ക്കും ഖനനം പോലുള്ളവയ്ക്കും ഉപയോഗിക്കുന്ന വിലകുറഞ്ഞ സ്‌ഫോടകവസ്തുക്കളാണ് ജെലാറ്റിന്‍ സ്റ്റിക്കുകള്‍. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്ന് ബംഗളൂരു പൊലീസ് വ്യക്തമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad