Type Here to Get Search Results !

Bottom Ad

ഒരാഴ്ച നീളുന്ന ചികിത്സ, മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്; ഇന്ന് തന്നെ യാത്ര തിരിക്കും


മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. ഒരാഴ്ച നീളുന്ന ചികിത്സക്കയാണ് മുഖ്യമന്ത്രി പോകുന്നത്. ഇന്ന് തന്നെ മുഖ്യമന്ത്രി യാത്ര തിരിക്കും. ദുബായ് വഴിയാണ് യാത്ര. നേരത്തെ ഓഗസ്റ്റിൽ പോകാനായിരുന്നു മുഖ്യമന്ത്രി തയാറെടുത്തിരുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് യാത്ര ചെയ്യുന്ന കാര്യം രാജ്ഭവനെ അറിയിച്ചു. ഇന്ന് രാത്രിയാണ് യാത്ര തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് പകരം ചുമതല ആർക്കും നൽകിയിട്ടില്ല. ഇതുസംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പുകൾ പുറത്തുവിട്ടിട്ടില്ല. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്.

യു എസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. 2018ലാണ് ആദ്യമായി ചികിൽസയ്ക്ക് പോയത്. 2022 ജനുവരി 11 മുതൽ 26വരെയും ഏപ്രിൽ അവസാനവും ചികിൽസയ്ക്കായി അമേരിക്കയിലേക്കു പോയിരുന്നു. 2018 സെപ്റ്റംബറില്‍ തന്റെ ഒന്നാം സര്‍ക്കാരിന്റെ കാലത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad