കാസര്‍കോട്: കാറില്‍ കടത്തിയ 4.27ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. കൊട്ലമുഗര്‍, പള്ളത്തുപദവ്, ജുമൈല മന്‍സിലിലെ മുഹമ്മദ് ജലാലുദ്ദീ (24)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഞ്ചേശ്വരം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ രതീഷ് ഗോപി, ഉമേഷ്, അജയ് എസ് മേനോന്‍, എഎസ്‌ഐ അജിത്, എസ്.സി.പി.ഒ അബ്ദുല്‍ ഷുക്കൂര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment
0 Comments