Type Here to Get Search Results !

Bottom Ad

ട്രെയിനില്‍ എംബിഎ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍


കാസര്‍കോട്: ട്രെയിനില്‍ എംബിഎ വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ തമിഴ്‌നാട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. നെയ്‌വേലി സ്വദേശി വെങ്കിടേശ (35)നെയാണ് കാസര്‍കോട് റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ കൊച്ചുവേളി- പോര്‍ബന്തര്‍ ട്രെയിനിലാണ് സംഭവം. മംഗളൂരുവിലെ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി ട്രെയിനിന്റെ ജനറല്‍ കോച്ചിലാണ് ഇരുന്നിരുന്നത്. സമീപത്തുണ്ടായിരുന്ന പ്രതി കണ്ണൂര്‍ മുതല്‍ വിദ്യാര്‍ഥിനിയെ ശല്യം ചെയ്തിരുന്നു. ട്രെയിന്‍ കാഞ്ഞങ്ങാട് എത്തിയപ്പോള്‍ ലൈംഗിക ഉദ്ദേശത്തോടെ ദേഹത്ത് സ്പര്‍ശിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ യുവാവ് സീറ്റില്‍ നിന്ന് എഴുന്നേറ്റുപോയി.

തുടര്‍ന്ന് വിദ്യാര്‍ഥിനി അപ്പോള്‍ തന്നെ ഇ മെയിലില്‍ കാസര്‍കോട് റെയില്‍വേ പൊലീസിന് പരാതി നല്‍കി. ട്രെയിനിലുണ്ടായിരുന്ന മറ്റുയാത്രക്കാര്‍ യുവാവിനെ തടഞ്ഞുവച്ചു. ട്രെയിന്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ യുവാവിനെ പൊലീസിന് കൈമാറി. എസ്.എച്ച്.ഒ റജി കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ സി.എസ് സനില്‍കുമാര്‍, എ.എസ്.ഐ മഹേഷ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ മനൂപ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ അറസ്റ്റുചെയ്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad