കാസർകോട്: ദേശീയ പാതയുടെ രണ്ടും മൂന്നും റീച്ചിൻ്റെ നവീകരണ നിർമാണ കരാർ ഏറ്റെടുത്ത മേഘ എൻജിനീയറിങ് ഇൻഫ്രാസ്ട്രെക്‌ചർ ലിമിറ്റഡിലെ ആന്ധ്ര സ്വദേശിയായ സ്ട്രെക്‌ചർ സൂപ്പർവൈസറെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിയനഗരം ജില്ലയിലെ കോന ഗ്രാമത്തിൽ നിന്നുള്ള മദാക്ക ഗോവർധനറാവു (30) ആണ് മരിച്ചത്. കാസർകോട് ജില്ലയിലെ പെരിയ മേഖലയിൽ ദേശീയപാതാ നിർമാണ ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.
കഴിഞ്ഞ ഒമ്പതുമാസം മുൻപാണ് ഗോവർധൻ കാസർകോട്ടെത്തിയത്. പെരിയാട്ടടുക്കത്തെ ഒരു സ്വകാര്യകെട്ടിടത്തിലെ മുറിയിൽ മറ്റു രണ്ടുപേരോടൊപ്പമായിരുന്നു ഇദ്ദേഹം താമസിച്ച് വന്നിരുന്നത്. ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന ഒരാൾ ഏതാനും ദിവസം മുൻപ് നാട്ടിലേക്ക് പോയിരുന്നു. മറ്റേയാൾ വ്യാഴാഴ്ച രാവിലെ 6.30ഓടെ ജോലിസ്ഥലത്തേക്കും പോയി. എന്നാൽ, പതിവ് സമയമായിട്ടും ഗോവർധനറാവു ജോലിസ്ഥലത്ത് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകൻ ഫോണിൽ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. സംശയം തോന്നിയ ഇയാൾ ഉച്ചയോടെ താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോഴാണ് മുറി അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടത്.

Post a Comment
0 Comments