ചിറ്റാരിക്കാല്‍: കാലവര്‍ഷത്തെ ദുരിതമനുഭവിക്കുന്നവര്‍ക്കായി തുറന്ന ദുരിതാശ്വാസ ക്യാമ്പില്‍ കയറി ക്യാമ്പ് തകര്‍ക്കുമെന്നും ഉദ്യോഗസ്ഥരും വധിക്കുമെന്നും ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. പറമ്പയിലെ ശ്യാംകമാലി (26)നെയാണ് ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 11.30മണിയോടയാണ് കേസിനാസ്പദമായ സംഭവം.
മാലോംപറമ്പ ജിഎല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെത്തിയ ശ്യാംകമല്‍ ക്യാമ്പ് തകര്‍ക്കുമെന്നും വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍. രജിത്തിനെയും മാലോത്ത് വില്ലേജ് ഓഫീസര്‍ എലിയാസ് ദാസിനെയും വധിക്കുമെന്നും ഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറി കോഴിച്ചാല്‍ പുത്തന്‍വീട്ടില്‍ ആര്‍. രജിത്തിന്റെ പരാതിയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടഞ്ഞതിന് പ്രതിയുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്റ് ചെയ്തു.

Post a Comment
0 Comments