സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അറിയിച്ച് ആരോഗ്യ വകുപ്പ്. നിലവില്‍ സംസ്ഥാനത്ത് 2223 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. 96 പേര്‍ ചികിത്സയിലുണ്ട്. എറണാകുളത്താണ് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. 431 കേസുകള്‍ എറണാകുളത്ത് സ്ഥിരീകരിച്ചു. രോഗലക്ഷണം ഉള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കോട്ടയത്ത് 426, തിരുനവനന്തപുരത്ത് 365 രോഗികള്‍ എന്നിങ്ങനെയാണ് നിലവിലെ കോവിഡ് നിരക്കുകള്‍. കോവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കോവിഡും മറ്റു പകര്‍ച്ച വ്യാധികളും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ചികിത്സയില്‍ തുടരുന്ന ആളുകള്‍ക്ക് കോവിഡും മറ്റു അനുബന്ധ അസുഖങ്ങളും ഉള്ളതിനാല്‍ ഇവര്‍ക്ക് മരണമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്.
Post a Comment
0 Comments