Type Here to Get Search Results !

Bottom Ad

ഇറാന്റെ ആക്രമണം: ഖത്തറും ബഹ്‌റൈനും വ്യോമപാത അടച്ചു; യുഎഇയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി


ഇറാഖിലെയും ഖത്തറിലെയും യുഎസ് സൈനികതാവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ആക്രമണത്തില്‍ യുഎഇയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി. യുഎഇ വ്യോമപാതകള്‍ താത്ക്കാലികമായി അടച്ചിരിക്കുകയാണെന്ന് ലൈവ് ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റ് ഫ്‌ളൈറ്റ് റഡാര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല

. ഖത്തറിലെ യുഎസ് സൈനികതാവളങ്ങളിലെ ആക്രമണത്തെതുടര്‍ന്ന് മേഖലയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുഎഇ വിമാനകമ്പനിയായ ഫ്‌ളൈ ദുബായ് അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് വ്യോമപാത താല്‍ക്കാലികമായി അടച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു..
Tags

Post a Comment

0 Comments

Top Post Ad

Below Post Ad