കാഞ്ഞങ്ങാട്: ഡോക്ടറുടെ താമസ്ഥലത്ത് കൗണ്‍സിലിംഗിനെത്തിയ 14 വയസുകാരിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ വിശാഖ കുമാറിനെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പി. അജിത്ത് കുമാര്‍ അറസ്റ്റ് ചെയ്തത്. കുശാല്‍ നഗര്‍ റെയില്‍വെ ഗേറ്റിന് സമീപം ചര്‍ച്ച് റോഡിലെ ഡോക്ടറുടെ വീട്ടില്‍ കൗണ്‍സിലിംഗിനെത്തിയ പെണ്‍കുട്ടിക്കെതിരെയാണ് ഡോക്ടര്‍ അതിക്രമം കാട്ടിയത്. ചന്തേര പൊലീസ് രജിസ്ട്രര്‍ ചെയ്ത പോക്‌സോ കേസ് ഹോസ്ദുര്‍ഗ് പൊലീസിന് കൈമാറുകയായിരുന്നു.
2023 ഡിസംബറിലാണ് സംഭവം. കൗണ്‍സിലിംഗ് മുറിയില്‍ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഡോക്ടര്‍ രണ്ടു തവണ പീഡിപ്പിച്ചതായി പരാതിയില്‍ വ്യക്തമാക്കി. സ്‌കൂളില്‍ നടന്ന കൗണ്‍സിംലിഗിനിടെയാണ് പെണ്‍കുട്ടി വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധികൃതര്‍ ചന്തേര പൊലീസിന് വിവരം കൈമാറുകയായിരുന്നു. സംഭവം നടന്നത് കാഞ്ഞങ്ങാട്ടായതിനാലാണ് ഹോസ്ദുര്‍ഗ് പൊലീസിന് കൈമാറിയത്. പോക്‌സോക്ക് പുറമെ സംരക്ഷണം ഒരുക്കേണ്ട വര്‍തന്നെ കുറ്റകൃത്യം നടത്തിയെന്ന വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതിയെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.

Post a Comment
0 Comments