Type Here to Get Search Results !

Bottom Ad

ദീപയുടെയും കുഞ്ഞിന്റെയും മരണം; രാസപരിശോധന ഫലം വൈകുന്നു, ആക്ഷന്‍ കമ്മിറ്റി സമരത്തിന്


കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരി പത്മ പൊളി ക്ലീനിക്കില്‍ പ്രസവത്തിന് പ്രവേശിക്കപ്പെട്ട ചേറ്റുകുണ്ടിലെ ഗള്‍ഫുകാരന്‍ സാഗറിന്റെ ഭാര്യ ദീപയും നവജാത ശിശുവും മരണപ്പെട്ട് അഞ്ചുമാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്തതിലും രാസ പരിശോധന ഫലം വൈകുന്നതിലും ഡോക്ടര്‍ രേഷ്മയ്‌ക്കെതിരെ കൊല കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്മ ആശുപത്രിക്ക് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്താന്‍ ആക്ഷന്‍ കമ്മിറ്റി യോഗവും കുടുംബാംഗങ്ങളും തീരുമാനിച്ചു.

പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റും ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ എം കുമാരന്‍ അധ്യക്ഷനായി. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ പ്രശാന്ത് മുക്കൂട്, ട്രഷറര്‍ സുകു മാരന്‍ പൂച്ചക്കാട്, വര്‍ക്കിങ് ചെയര്‍പേഴ്‌സന്‍ നാസ്നിം ബഹാവ്, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ പി.കെ അബ്ദുല്‍ റഹ്മാന്‍, സത്യന്‍ പൂച്ചക്കാട്, അബ്ബാസ് തെക്കുപുറം, പി എം അബ്ദുല്‍ റഹ് മാന്‍, ഫയാസ് അഹമ്മദ്, സതീഷ് കാവടി, കെ. സോഹന്‍, കെ ഭാസ്‌കരന്‍, രാജേന്ദ്രന്‍ മീത്തല്‍ സംസാരിച്ചു.

ഈ ഡോക്ടറുടെ ചികിത്സാ പിഴവുമൂലം നിരവധി കുടുംബങ്ങളും യാതനകള്‍ അനുഭവിക്കുകയാണ് പുല്ലൂര്‍ എക്കാലിലെ ജിതേഷ്- ബിജിന ദമ്പതികലുടെ മൂന്നര വയസുള്ള കുട്ടി ജനനം മുതല്‍ ഞരമ്പു കള്‍ക്കു ബല മില്ലാതെ ജീവി ക്കുന്നുഒരു വര്‍ഷം മുമ്പ് ഗര്‍ഭാശയം മാറ്റിയ ചേറ്റു കുണ്ടിലെ പ്രഭാകരന്റെ ഭാര്യ ചന്ദ്രിക മംഗലാപുരത്ത് ചികിത്സ നടത്തി വരികയാണ്. നിര്‍ധനരായ ഈ കുടുംബത്തിന് നിലവില്‍ അഞ്ച് ലക്ഷത്തോളം രൂപ ചിലവാ യിരിക്കുകയാണ്. ഇനിയും വിദഗ്ധ ചികിത്സ ആവശ്യമുണ്ട്. ഉദുമ ബേവുരിയിലെ ദിപിന്റെ ഭാര്യ ആതിര തുടങ്ങിയവര്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ്. കൊളവയലിലെ കാറ്റാടി കുമാരന്റെ മകന്‍ സുര്‍ജിത്തിന്റെ ഭാര്യ ആതിര ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്തിന്റെ അടിസ്ഥാനത്തില്‍ ഹോസ്ദുര്‍ഗ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തി രിക്കുകയാണ്. പരാതി നല്‍കിയ എല്ലാ കുടുംബാഗങ്ങളും ആക്ഷന്‍ കമ്മിറ്റിയുടെ നിരാഹാര സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ദീപ മാസങ്ങളോളം പത്മ ഹോസ്പിറ്റലില്‍ ഗൈനക്കോളോജിസ്റ്റ് ഡോക്ടര്‍ രേഷ്മയുടെ ചികിത്സയിലായിരുന്നു. അപ്പോഴൊന്നും എന്തെങ്കിലും രോഗമുള്ളതായി ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. പ്രസവത്തിന് ശേഷം കുട്ടി മരിച്ചതിനെ തുടര്‍ന്നാണ് പതിനായിരത്തില്‍ ഒരാള്‍ക്ക് പിടിപെടാറുള്ള രോഗം ദീപയെ ബാധിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞ് തടിയൂരുകയായിരുന്നു. ദീപയുടെ രണ്ടാമത്തെ പ്രസവമായിരുന്നു ഇത്. ഇത്തരം തെറ്റായ തിരക്കഥ തയാറാക്കിയ ഡോക്ടര്‍ക്കെതിരെയും ആശുപത്രി അധികൃതര്‍ക്കെതിരെയും നിയമനടപടി എടുക്കുന്നതുവരെ ശക്തമായി പോരാടാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad