മംഗളൂരു: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നവൂര്‍ ഗ്രാമത്തിലെ ബഡഗുണ്ടിയില്‍ ബുധനാഴ്ച അര്‍ധരാത്രിക്കും വ്യാഴാഴ്ച രാവിലെ എട്ടിനും ഇടയിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. തിമ്മപ്പ രാമ മൂല്യ (52), ഭാര്യ ജയന്തി (45) എന്നിവരാണ് മരിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പൊലീസ് പറയുന്നതനുസരിച്ച്, നിസ്സാര കാര്യങ്ങളെച്ചൊല്ലി ദമ്പതികള്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നതായും തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് തിമ്മപ്പ ഭാര്യയെ ആക്രമിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും സംശയിക്കുന്നു. തുടര്‍ന്ന് തിമ്മപ്പ അടുക്കള ഭാഗത്തിന് സമീപം തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ് നിഗമനം.
കുടുംബ വഴക്കിനെ തുടര്‍ന്ന് കൊല: ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 52കാരന്‍ ജീവനൊടുക്കി
14:28:00
0
മംഗളൂരു: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നവൂര്‍ ഗ്രാമത്തിലെ ബഡഗുണ്ടിയില്‍ ബുധനാഴ്ച അര്‍ധരാത്രിക്കും വ്യാഴാഴ്ച രാവിലെ എട്ടിനും ഇടയിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. തിമ്മപ്പ രാമ മൂല്യ (52), ഭാര്യ ജയന്തി (45) എന്നിവരാണ് മരിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പൊലീസ് പറയുന്നതനുസരിച്ച്, നിസ്സാര കാര്യങ്ങളെച്ചൊല്ലി ദമ്പതികള്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നതായും തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് തിമ്മപ്പ ഭാര്യയെ ആക്രമിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും സംശയിക്കുന്നു. തുടര്‍ന്ന് തിമ്മപ്പ അടുക്കള ഭാഗത്തിന് സമീപം തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ് നിഗമനം.
Tags

Post a Comment
0 Comments