Type Here to Get Search Results !

Bottom Ad

ഇരുചക്ര വാഹനങ്ങള്‍ക്ക് എ.ബി.എസും രണ്ട് ഹെല്‍മെറ്റും നിര്‍ബന്ധമാക്കി കേന്ദ്രം


ന്യൂഡല്‍ഹി: ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസും രണ്ട് ഹെല്‍മെറ്റും നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗതവകുപ്പ്. ഇന്ത്യയില്‍ വില്‍പ്പന നടത്തുന്ന എല്ലാ ഇരുചക്രവാഹനങ്ങള്‍ക്കും 2026 ജനുവരി ഒന്നുമുതല്‍ എബിഎസ് ( ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം) നിര്‍ബന്ധമാക്കിയിരിക്കുകയാണ്. റോഡപകടങ്ങളും മരണങ്ങളും കുറച്ച് സുരക്ഷ വര്‍ധിപ്പിക്കാനാണ് പുതിയ നീക്കമെന്ന് റോഡ്ഗതാഗത ഹൈവേ മന്ത്രാലയം അറിയിച്ചു. നിലവില്‍ 125 സിസി കൂടുതല്‍ എഞ്ചിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമാണ് എബിഎസ് നിര്‍ബന്ധം. ഏകദേശം 40 ശതമാനം ഇരുചക്രവാഹനങ്ങള്‍ക്കും ഈ സുരക്ഷാഫീച്ചര്‍ സജ്ജീകരിച്ചിട്ടില്ല. യാത്രക്കാരന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴോ ബലമായി ബ്രേക്ക് ഇടുമ്പോഴോ ടയറുകള്‍ ലോക്ക് ചെയ്യപ്പെടുന്നത് തടയാന്‍ എബിഎസ് സഹായിക്കും. ഓടിക്കുന്ന വ്യക്തിക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താനും തെന്നിമാറുന്നതും അപകടം സംഭവിക്കുന്നതും തടയാന്‍ ഇത് സഹായിക്കും.




Post a Comment

0 Comments

Top Post Ad

Below Post Ad