ചട്ടഞ്ചാല്‍: മുസ്ലിം യൂത്ത് ലീഗ് തൈര ശാഖ കമ്മിറ്റി എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ എപ്ലസ് നേടിയ ഉന്നതത വിജയികളെ ആദരിച്ചു. തൈര ശിഹാബ് തങ്ങള്‍ സൗധത്തില്‍ നടന്ന സംഗമം മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം പ്രസിഡന്റ്് റഊഫ് ബായിക്കര ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്് യൂസുഫ് കൊടവളം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാഫി തൈര സ്വാഗതം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ട്രഷറര്‍ മൊയ്തു തൈര, പ്രവാസി ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി അഹമ്മദലി മൂടംബയല്‍ വിജയികള്‍ക്ക് ഉപഹാരം നല്‍കി. അബൂബക്കര്‍ സിദ്ധീഖ് അര്‍ഷദി, ഉസ്മാന്‍, സലാം, റഹീം, ഹാരിസ് പ്രസംഗിച്ചു.
Post a Comment
0 Comments