മംഗളൂരു: തലപ്പാടിക്കും മംഗളൂരിനും ഇടയിലുള്ള ജെപ്പിനമോഗരിൽ ചൊവ്വാഴ്ച രാത്രി വൈകിയുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ ദാരുണമായി മരിച്ചു. എൻ.എസ്.യു.ഐ ദക്ഷിണ കന്നട ജില്ലാ വൈസ് പ്രസിഡൻ്റ് ഓംശ്രീ പൂജാരി (26), സുഹൃത്ത് അമൻ റാവു (27) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
തലപ്പാടിയിൽ അത്താഴം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും എന്നാണ് പോലീസ് നൽകുന്ന വിവരം. മടക്കയാത്രയിൽ ജെപ്പിനമോഗരിൽ വെച്ച് ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.

Post a Comment
0 Comments