Type Here to Get Search Results !

Bottom Ad

അപകടത്തിന് ശേഷം ആദ്യ യാത്ര മുടങ്ങി, അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് എയര്‍ ഇന്ത്യക്ക് സാങ്കേതിക തകരാര്‍


കഴിഞ്ഞയാഴ്ച രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനന അപകടത്തിന് ശേഷം ലണ്ടനിലേക്കുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനയാത്ര മുടങ്ങി. അപകടത്തിനുശേഷം ആദ്യമായി ഗുജറാത്തിലെ അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായതോടെയാണ് യാത്ര മുടങ്ങിയത്. സാങ്കേതിക തകരാര്‍ കണ്ടതോടെ വിമാനം ടേക്ക് ഓഫ് ചെയ്തില്ല.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 3 നാണ് എയര്‍ ഇന്ത്യയുടെ എഐ 159 വിമാനം അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരേണ്ടിയിരുന്നത്. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്കുള്ള വിമാനം ടേക്ക് ഓഫ് ചെയ്യാതില്ല. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്കുള്ള AI 159 വിമാനം റദ്ദാക്കിയതായി എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റും സ്ഥിരീകരിച്ചു. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്തു നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.

സാങ്കേതിക പ്രശ്നങ്ങള്‍ കാരണം വിമാനം റദ്ദാക്കിയതായി ഞങ്ങളെ അറിയിച്ചു എന്നാണ് യാത്രക്കാര്‍ പറയുന്നത്. AI-171 എന്ന കോഡ് ഉള്ള അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാനം തിങ്കളാഴ്ച മുതല്‍ പുതിയ ഫ്‌ലൈറ്റ് കോഡ് AI-159 ഉപയോഗിച്ചാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. എഐ 171 വിമാനം കഴിഞ്ഞയാഴ്ച അപകടത്തില്‍പ്പെട്ടതിന് പിന്നാലെയാണ് സര്‍വ്വീസിന്റെ ഫ്‌ലെറ്റ് കോഡ് മാറ്റിയത്. വിമാനം റദ്ദാക്കലിന് കാരണമായ ‘സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ച്’ എയര്‍ ഇന്ത്യയോ വിമാനത്താവള ഉദ്യോഗസ്ഥരോ വിശദീകരിച്ചിട്ടില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad